ചങ്ങനാശേരി : 2019 ലെ പ്രളയ ദുരിതത്തിൽപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ അടിയന്തിരമായി വിതരണം ചെയ്യണമെന്ന് കേരള കോൺഗ്രസ് (എം) ടൗൺ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സി.ഡി.വത്സപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. ജോർജുകുട്ടി മാപ്പിളശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മാത്തുക്കുട്ടി പ്ലാത്താനം, വി.ജെ.ലാലി, അഡ്വ. ചെറിയൻ ചാക്കോ, ആർ. ശശിധരൻനായർ ശരണ്യ, കെ.എ. തോമസ്, എത്സമ്മ ജോബ്, ത്രേസ്യാമ്മ ജോസഫ്, ഡിസ്നി പുളിമൂട്ടിൽ, കെ.എൻ. ശശി, മോനിച്ചൻ കല്ലുകളം, മോൻസി തൂമ്പുങ്കൽ, ബർണ്ണാഡ് ലോബോ, അഡ്വ. ജോഷി വാഴയിൽ, സനേഷ് തങ്കപ്പൻ, മാത്യു വർഗ്ഗീസ് തെക്കനാട്ട്, സേവ്യർ പള്ളിപ്പുറത്തുശേരി, സെബാസ്റ്റിയൻ വാഴക്കുളം, ജോർജുകുട്ടി ചെമ്പുംന്തറ, സജി പാറക്കൽ, ജോസ്സി ചക്കാല എന്നിവർ പങ്കെടുത്തു.