അടിമാലി: അടിമാലിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ആർ.ടി.ഒ ഓഫിസ് ദേവികുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെ തിരെ അടിമാലി മർച്ചന്റ് അസോസിയേഷൻ സമരത്തിലേയ്ക്ക്.
ഇന്ന് രാവിലെ 9.30 മുതൽ 11.30 വരെ അടിമാലിയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് ആർ.ടി.ഒ. ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തുമെന്ന് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.വിനോദ് ,യൂണിറ്റ് പ്രസിഡന്റ് പി.എം ബേബി, ജനറൽ സെക്രട്ടറി ഡയസ് പുല്ലൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അടിമാലിയിൽ നിന്നും ആർ.ടി.ഒ. ഓഫീസ് ദേവികുളത്തേക്ക് മാറ്റുന്നതിനുള്ള നടപടികൾ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടർ നൽകി .കഴിഞ്ഞനാല് വർഷമായി അടിമാലിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സബ്ബ് റീജീയണൽ ട്രാൻസ്‌പോർട്ട് ഓഫീസാണ് ദേവികുളത്ത് പുതിയതായി പണിതീർത്ത മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുന്നത്.അടിമാലിയിൽ സ്വകാര്യ വ്യക്തിയുടെകെട്ടിടത്തിൽ 35000 രൂപ പ്രതിമാസ വാടകയ്ക്കാണ് ഇപ്പോൾ ഓഫീസ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനാലാണ് ദേവികുളത്തേയ്ക്ക് മാറ്റുന്നതിനായി കാരണം പറയുന്നത്.കൂടാതെ മൂന്നാറിലെ വാഹനങ്ങളുടെ പരിശോധന കാര്യക്ഷമം ആക്കുന്നതിനു വേണ്ടിയാണെന്നും പറയുന്നു.അടിമാലി പഞ്ചായത്ത് ആറ് മാസത്തിനകം പുതിയ കെട്ടിടം നിർമ്മിച്ചു നൽകാം എന്ന് അറിയിച്ചിരുന്നതാണ്.
വിരിലിണ്ണാവുന്ന സർക്കാർ ഓഫീസുകൾ മാത്രമാണ് ഇപ്പോൾ അടിമാലിയിൽ പ്രവർത്തിക്കുന്നത്.ദേവികുളം താലൂക്കിലെ 11 പഞ്ചായത്തുകളിലെ ജനങ്ങൾക്ക് സൗകര്യപ്രദമായി വന്നു പോകാൻ കഴിയുന്നത് അടിമാലിയാണ്.