പാലാ : പൂവരണി മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ ഫെബ്രുവരി 6 വരെ നടക്കുമെന്ന് ക്ഷേത്ര ഭരണ സമിതി ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. ഇന്ന് വൈകിട്ട് 6 ന് ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 6.30 ന് ദീപാരാധന , പുഷ്പാഭിഷേകവും കൊടിയേറ്റ് സദ്യയും. തുടർന്ന് തിരുവരങ്ങിന്റെ ഉദ്ഘാടനവും വിശിഷ്ട വ്യക്തികൾക്കുള്ള ആദരവും കലാപരിപാടികളും അരങ്ങേറും.
31 മുതൽ ഫെബ്രുവരി 4 വരെ എല്ലാ ദിവസവും രാവിലെ 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉത്സവബലി 12.30 ന് ഉത്സവബലി, പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, രാത്രി 9.30 ന് വിളക്കിനെഴുന്നള്ളത്ത്. പള്ളിവേട്ട ദിനമായ 5 ന് രാവിലെ 8 മുതൽ 1 വരെ ശ്രീബലി എഴുന്നള്ളത്ത്, തിരുമറയൂർ ഗിരിജൻ മാരാരുടെ സ്‌പെഷ്യൽ ഇരുകോൽ പഞ്ചാരിമേളം. 1ന് അഭിഷേകം. 1.15 ന് മഹാപ്രസാദമൂട്ട് വൈകിട്ട് 4ന് കാഴ്ചശ്രീബലി, ആനിക്കാട് കൃഷ്ണ കുമാറിന്റെ സ്‌പെഷ്യൽ പഞ്ചവാദ്യം: 8 ന് ദീപാരാധന, 10.30 ന് പള്ളിവേട്ട എഴുന്നള്ളത്ത്, ആനിക്കാട് ഗോപകുമാറിന്റെ സ്‌പെഷ്യൽ പാണ്ടിമേളം,ശ്രീഭൂതബലി, പള്ളി നായാട്ട്, പളളിക്കുറുപ്പ്. ആറാട്ടുദിനമായ
6 ന് രാവിലെ 11 മുതൽ ആറാട്ടു സദ്യ, 12 ന് സമൂഹനാമജപം, ആറാട്ടുബലി, കൊടിമരച്ചുവട്ടിൽ സമൂഹപ്പറ,1.30 ന് ആറാട്ട് എഴുന്നള്ളത്ത്. വൈകിട്ട് 4.30ന് ,ആറാട്ട് ,5ന് ആറാട്ടുകടവിൽ നിന്ന്
തിരിച്ചെഴുന്നള്ളത്ത്, 6.30 ന് പ്രസാദമൂട്ട് തുടർന്ന് മീനച്ചിൽ വടക്കേക്കാവിൽ .ഇറക്കി പൂജ,730 ന് പുറപ്പാട്, 8 ന് കുമ്പാനി ജംഗഷനിൽ എതിരേല്പ്, 11.30 ന് ആറാട്ട് എതിരേല്പ്, ആൽച്ചുവട്ടിൽ മേളം, .12.30 ന് കൊടിക്കീഴിൽ പറ, വലിയകാണിക്ക. തുടർന്ന് കൊടിയിറക്ക്. ഇന്ന് മുതൽ എല്ലാ ദിവസവും
തിരുവരങ്ങിൽ കലാപരിപാടികളും അരങ്ങേറും. ഇന്ന് രാത്രി 7 ന് വിൽപാട്ട്, 7.30 ന് ഭജൻസ്, 31 ന് രാവിലെ 10.30 ന് നാരായണീയ പാരായണം, വൈകിട്ട് 6.30ന് മേജർ സെറ്റ് കഥകളി. ഫെബ്രു' 1 ന് രാവിലെ 10.30 ന് ഓട്ടൻതുള്ളൽ, വൈകിട്ട് 6.45 ന് ആദ്ധ്യാത്മിക പ്രഭാഷണം, 8.30 ന് തിരുവാതിര. 2 ന് രാവിലെ 10.30 ന് ചാക്യാർ കൂത്ത്, വൈകിട്ട് 6.45 ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ. 3 ന് രാവിലെ 10.30 ന് സർഗ്ഗസംഗീതം, വൈകകിട്ട് 6.45 ന് നൃത്ത നാടകം. 4 ന് രാവിലെ 10.30 ന് കരോക്കേ ഗാനമേള, വൈകുന്നേരം 6.45 ന് ഭജന, 8 ന് ഭക്തിഗാനമേള. പള്ളിവേട്ട ദിനമായ 5 ന് രാവിലെ 8 ന് ജയവിജയ കെ.ജി.ജയന്റെ ഭക്തി ഗാന സംഗീത സദസ്സ്. 6 ന് രാവിലെ 10.30 ന് ഗാനപ്രഭാതം വൈകിട്ട് 7ന് സംഗീത സദസ്.