കോട്ടയം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന 'ആരാണ് ഇന്ത്യാക്കാർ' കലാജാഥ ഇന്ന് പര്യടനമാരംഭിക്കും. വൈകിട്ട് അഞ്ചിന് പൂഞ്ഞാർ പനച്ചിപ്പാറയിൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.ബി.ഇക്ബാൽ ഉദ്ഘാടനം ചെയ്യും. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എ.പി.മുരളീധരൻ മുഖ്യ വിഷയാവതരണം നടത്തും. നാളെ ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. ഫെബ്രുവരി ഒന്ന് മുതൽ എട്ട് വരെ കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നാടകം അവതരിപ്പിക്കും.