പാലാ : ജനസംഘത്തിലെയും ബി.ജെ.പിയിലെയും പഴയകാല സഹപ്രവർത്തകൻ ഉഴവൂർ തച്ചിലംപ്ലാക്കൽ കരുണാകരൻ നായരെ (കുഞ്ഞൻനായർ) കാണാൻ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരനെത്തി. ഒരു മണിക്കൂറോളം ഉഴവൂരിലെ വീട്ടിൽ ചെലവഴിച്ചു. പഴയ കാല പാർട്ടി പ്രവർത്തന അനുഭവങ്ങൾ ഇരുവരും ഓർത്തെടുത്തു. ആറു പതിറ്റാണ്ടു മുമ്പ് മുതൽ പാർട്ടി പ്രവർത്തകനായിരുന്ന കരുണാകരൻ നായർ , ഒട്ടേറെ സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ബി.ജെ.പിയുടെ ഉഴവൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. 83 കാരനായ ഇദ്ദേഹം ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ്. കുമ്മനത്തെ, കരുണാകരൻ നായരുടെ മകൻ ടി.കെ. വിനോദ് കുമാർ, മരുമകൾ ലഫ്.കേണൽ സുജാത എന്നിവർ ചേർന്ന് സ്വീകരിച്ചു. ബി.ജെ.പി നേതാക്കളായ സുദീപ് നാരായണൻ, പ്രസാദ് ചേലയ്ക്കപ്പടവിൽ, സുരേഷ് കരുനെച്ചി, ബാലൻ ചേറാടിയിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.