അന്ത്യാളം : നാട്ടുകാരും പഞ്ചായത്ത് അധിക്യതരുമായി ഉണ്ടാക്കിയ കരാർ ലംഘിച്ച് പ്രവർത്തനം ആരംഭിച്ച ടാർ മിക്‌സിംഗ് പ്ലാന്റിന്റെ പ്രവർത്തനം നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് 6.15 ന് അന്ത്യാളത്ത് പ്രതിഷേധ സമ്മേളനം ചേരൂം. ലിന്റൻ ജോസഫ് അദ്ധ്യക്ഷത വഹിക്കും. പി.എസ്.ജയകുമാർ, കുര്യൻ ജോസഫ്, ഡോമിനിക് തോമസ്, ഷിബു കരും തുരുത്തിയേൽ, സാജു അലക്‌സ്, മാത്യൂ പാമ്പക്കൽ, ബിൽബി ജോർജ് ,അനൂപ് ജോസ്, അരുൺ ബാസ്ര്യൻതുടങ്ങിയവർ സംസാരിക്കും. കഴിഞ്ഞ രണ്ട് ദിവസമായി പ്രവർത്തിക്കുന്ന പ്ലാന്റിൽ നിന്ന് ഉയരുന്ന പുക കിലോമീറ്ററുകൾ അകലെ വരെ താമസിക്കുന്നവർക്ക് അസ്വസ്ഥത സൃഷ്ടിക്കുകയാണ്.