കോട്ടയം: നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് രാത്രി ഏഴിനും 7.30നും മദ്ധ്യേ കുമരകം ഗോപാലൻ തന്ത്രിയുേടേയും കുമരകം രജീഷ് ശാന്തിയുടേയും കാർമികത്വത്തിൽ കൊടിയേറും. തുടർന്ന് സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും കലാപരിപാടികൾ ചലച്ചിത്രതാരം അഭിഷേക് രവീന്ദ്രനും ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിക്കും. ചികിത്സാ സഹായ വിതരണം യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ നിർവഹിക്കും. യൂണിയൻ സെക്രട്ടറി ആർ. രാജീവ്, വൈസ് പ്രസിഡന്റ് വി.എം. ശശി, നഗരസഭാ കൗൺസിലർ ടി.സി. റോയി, പ്രോഗ്രാം കൺവീനർ എസ്. ദേവരാജൻ തുടങ്ങിയവർ സംസാരിക്കും. 8.30ന് കുച്ചിപ്പുടി നൃത്താർച്ചന.