മുക്കൂട്ടുതറ : എസ്.എൻ.ഡി.പി യോഗം 1538 -ാം നമ്പർ ശാഖയിൽ നാളെ പ്രതിഷ്ഠാദിന മഹോത്സവം നടക്കും. പുലർച്ചെ 5 ന് പ്രഭാതഭേരി, 5.15 ന് മഹാഗണപതിഹോമം, 7 ന് ശാഖാ പ്രസിഡന്റ് പതാക ഉയർത്തും. 7 മുതൽ 9 വരെ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ സമൂഹപ്രാർത്ഥന. 9 മുതൽ 11 വരെ കലശപൂജ, ഭാഗവതപാരായണം, സർവൈശ്വര്യപൂജ എന്നിവയ്ക്ക് ടി.എസ് ബിജുശാന്തി നേതൃത്വം നൽകും. 11 ന് ഗുരുസാക്ഷാൽ പരബ്രഹ്മം എന്ന വിഷയത്തിൽ യൂണിയൻ കൗൺസിലർ സജീഷ് മണലേൽ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയൻ പ്രസിഡന്റ് കെ.ബി ഷാജി, സെക്രട്ടറി എം.വി അജിത്കുമാർ, യൂണിയൻ കൗൺസിലർ കെ.രവികുമാർ എന്നിവർ പ്രസംഗിക്കും. 12.30 ന് എൻഡോവ്‌മെന്റ് , സ്‌കോളർഷിപ്പ് വിതരണം. ഉച്ചയ്ക്ക് 1 ന് മഹാപ്രസാദമൂട്ട്. 6.50 ന് സാബു പഞ്ചമിയുടെ ദീപാലങ്കാര സമർപ്പണം.