കോട്ടയം : സൗഹൃദ സ്വയംസഹായ സംഘത്തിന്റെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എമർജൻസി മെഡിക്കൽ സർവീസിന്റെയും ആഭിമുഖ്യത്തിലുള്ള പ്രഥമ ശുശ്രൂഷ ക്യാമ്പ് ഫെബ്രുവരി 2 ന് രാവിലെ 9 മുതൽ ചെങ്ങളം ജുമാ മസ്‌ജിദ് മദ്രസാ ഹാളിൽ നടക്കും. ചെങ്ങളം ജുമാ മസ്‌ജിദ് ഇമാം ഹാഫിള് ഉനൈസ് അൽ ഖാസിമി ഉദ്ഘാടനം ചെയ്യും. സൗഹൃദ സ്വയം സഹായ സംഘം പ്രസിഡന്റ് പി.ആർ റെജിമോൻ അദ്ധ്യക്ഷത വഹിക്കും.