അടിമാലി:ആയിര മേക്കർ കൈവല്യാനന്ദ പുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പുന:പ്രതിഷ്ഠതറക്കല്ലിടീൽ കർമ്മം ഇന്ന് നടക്കും .രാവിലെ 8.30 ന്തറക്കല്ലിടീൽ ക്ഷേത്രം തന്ത്രി പി യു ശങ്കരൻ നിർവ്വഹിക്കും.നാളെ ആരംഭിക്കുന്ന സപ്താഹ യജ്ഞത്തിന് തുടക്കം കുറിച്ചു കൊണ്ട് വൈകിട്ട് 4ന് ആയിരമേക്കർ കല്ലമ്പലത്തിൽ നിന്ന് തലപ്പൊലി ഘോഷയാത്രയോടു കൂടി വിഗ്രഹ ഘോഷയാത്ര യജ്ഞവേദിയിലെത്തി ചേരുംക്ഷേത്രം മേൽശാന്തി അമൽശാന്തി ഭദ്രദീപം തെളിക്കും. എസ്. എൻ. ഡി. പി യോഗം അടിമാലി യൂണിയൻ പ്രസിഡന്റ് അനിൽ തറനിലം, യൂണിയൻ സെക്രട്ടറി സുനു രാമകൃഷണൻ, കല്ലമ്പലം ദേവി ക്ഷേത്രം മേൽശാന്തി കെ.പി.സന്ദീപ് തിരുമേനി, സാംബവ മഹാദേവക്ഷേത്രം പ്രസിഡന്റ് എസ്.ഷാജി, കത്തിപ്പാറ ശ്രീ മഹാദേവ ക്ഷേത്രം സെക്രട്ടറി ഡാന്റി,ശാഖ പ്രസിഡന്റ് ഇ.എം.ശശി, വൈസ് പ്രസിഡന്റ പി.ആർ വിനോദ്,സെക്രട്ടറി പി.എൻ വിജയപ്രകാശ് എന്നിവർ സന്നിഹിതരായിരിക്കും.
6.30ന് വിഗ്രഹ പ്രതിഷ്ഠ .7 ന് ഭാഗവത സമർപ്പണം. യജ്ഞാചര്യൻ നീലംപേരൂർ പുരുഷോത്തമ ദാസ് പ്രഭാഷണം നടത്തും. പെരിയമന പുരുഷോത്തമൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.