കോട്ടയം: എൻ.ജി.ഒ യൂണിയൻ സിവിൽ സ്‌റ്റേഷൻ ഏരിയ സമ്മേളനം ജനറൽ സെക്രട്ടറി ടി.സി മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഷീന ബി.നായർ പതാക ഉയർത്തി. സെക്രട്ടറി ടി.എസ് ഉണ്ണി റിപ്പോർട്ടും, ട്രഷറാർ പി.കെ ശ്രീകാന്ത് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി ഷീന ബി.നായർ (പ്രസിഡന്റ്), പി.ഡി മനോജ്, ടി.ജെ ഗിരിജമ്മ (വൈസ് പ്രസിഡന്റുമാർ), ടി.എസ് ഉണ്ണി (സെക്രട്ടറി), കെ.രാജേന്ദ്രൻ, കെ.ബി ഷാജി (ജോ.സെക്രട്ടറിമാർ), പി.കെ ശ്രീകാന്ത് (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.