കോട്ടയം: എൻ.സി.പി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്ന എന്റെ ഇന്ത്യ ഭരണഘടനാ സംരക്ഷണ സദസ് മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ മുഖ്യസന്ദേശം നൽകി. ഷാജി കുറുമുട്ടം അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി അഖിലേന്ത്യ സെക്രട്ടറി കെ.ജെ ജോസ്‌മോൻ, സംസ്ഥാന ഭാരവാഹികളായ വി.ജി രവീന്ദ്രൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, ജില്ലാ പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷൻ, സാബു മുരിക്കവേലി, സാജു എം.ഫിലിപ്പ്, ബാബു കപ്പക്കാല, എം.സി കുറിയാക്കോസ്, ശോശാമ്മ എബ്രഹാം എന്നിവർ പ്രസംഗിച്ചു.