വൈക്കം: എസ്. എൻ. ഡി. പി. യോഗം വൈക്കം യൂണിയന്റെ കീഴിലുള്ള വൈക്കം ടൗൺ ഗുരുമന്ദിരത്തിൽ പ്രതിഷ്ഠാ വാർഷികം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തി. തന്ത്രി മണീട് സുരേഷ്, മേൽശാന്തി വിഷ്ണു എന്നിവർ കാർമ്മികരായിരുന്നു. പ്രതിഷ്ഠാ വാർഷികം യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. പി. സെൻ, യോഗം അസി. സെക്രട്ടറി പി. പി. സന്തോഷ്, രാജേഷ് മോഹനൻ, കെ. വി. പ്രസന്നൻ, വി. വേലായുധൻ, എം. പ്രഭാകരൻ, കെ. പി. ഷാജി, എ. പി. കൃഷ്ണകുമാർ, ഷീജ, രമ, ബീന, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.