വൈക്കം: പടിഞ്ഞാറെക്കര പോത്തോടിയിൽ ശ്രീഹനുമാൻ സ്വാമി ക്ഷേത്രത്തിൽ നിർമ്മിച്ച ശ്രീകോവിലിൽ ബുധനാഴ്ച രാവിലെ ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്റെ മുഖ്യകാർമ്മികത്വത്തിൽ താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം മേൽശാന്തി സനോജ് സഹകാർമ്മികനായി. അഭിഷേക ചടങ്ങുകൾക്ക് ശേഷം താഴികക്കുടം എഴുന്നള്ളിച്ചു. ക്ഷേത്രം ഭാരവാഹികളായ പ്രശാന്ത് പോത്തോടിയിൽ, അമ്പിളി പോത്തോടിയിൽ, ശിവൻ മുച്ചാത്ത്, മണി വേഴക്കേലിൽ, ബോബൻ ചെറിയപൂക്കാട്, സതീഷ് പള്ളൂരുത്തി, പ്രേമൻ മരട്, സജി ആലപ്പുഴ, രാജി ആലപ്പുഴ, ദിനിൽ പോത്തോടിൽ, പൊന്നുകുട്ടൻ ചെറിയപൂക്കാട് എന്നിവർ നേതൃത്വം നൽകി. 12.00ന് പ്രസാദ ഊട്ട്, വൈകിട്ട് 7.30 ന് താലപ്പൊലി എന്നിവ നടന്നു. 30 ന് രാവിലെ 6 ന് ബ്രഹ്മകലശം, 12.00 ന് തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്റെ മുഖ്യകാർമ്മികത്വത്തിൽ ബിംബ പ്രതിഷ്ഠ, 12 ന് മഹാപ്രസാദ ഊട്ട് എന്നിവ നടക്കും.