പാലാ : ഊരാശാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഉത്സവം ഫെബ്രുവരി 1 മുതൽ 8 വരെ നടക്കും. 1 ന് വൈകിട്ട് 5 മുതൽ ആചാര്യവരണം, കൊടിക്കൂറ കൊടിക്കയർ വരവേൽപ്പ്, 7.30 ന് തന്ത്രി കടയക്കോൽ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി മലമേൽ നീലകണ്ഠൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. 8 ന് പ്രമുഖ സംഗീതജ്ഞർ പങ്കെടുക്കുന്ന ത്യാഗരാജപഞ്ചരത്‌ന കീർത്തനാലാപനം. 2 മുതൽ 6 വരെ ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിലെ പതിവു ചടങ്ങുകൾ കലശപൂജ, ശ്രീഭൂതബലി, 9 മുതൽ കലശാഭിഷകം,അരുണപുരം മാതൃസമിതിയുടെ നാരായണീയപാരായണം, രാത്രി 8 ന് വിളക്കിനെഴുന്നള്ളിപ്പ്.
തിരുവരങ്ങിൽ ഫെബ്രുവരി 2 ന് രാത്രി 8 മുതൽ മേവട ശങ്കരഭജൻസിന്റെ ഭക്തിഗാനമഞ്ജരി.
4 ന് കലോത്സവ പ്രതിഭ വിഷ്ണു പ്രസാദിന്റെ സംഗീതകച്ചേരി. 5ന് വൈകിട്ട് 7 മുതൽ കുമ്മണ്ണൂർ റെജി മാധവന്റെ സംഗീത കേച്ചേരി, 8.30ന് തൃത്തസന്ധ്യ. 6 ന് വൈകിട്ട് 7.30 ന് ഭക്തിഗാനസുധ, 9 ന് പാലാ കമ്യൂണിക്കേഷൻസിന്റെ നാടകം. ഫെബ്രുവരി 7 ന് പള്ളിവേട്ട, രാവിലെ 8 ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഒട്ടൻതുള്ളൽ, 12 മുതൽ ഉത്സവബലിദർശനം, പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ച്ചശ്രീബലി, രാത്രി 11 ന് പള്ളിവേട്ട എഴുന്നള്ളത്ത്, തിരുവരങ്ങിൽ വൈകിട്ട് 7.30 ന് വടശേരി ബ്രദേഴ്‌സിന്റെ നാദസ്വരകച്ചേരി, 9 ന് ഭക്തിഗാനമേള. 8 ആറാട്ട്, രാവിലെ 9 ന് കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് കാവടി ഘോഷയാത്ര,വൈകിട്ട് 6 ന് ആറാട്ട് പുറപ്പാട്,രാത്രി 9.00ന് തിരിച്ചെഴുന്നള്ളത്ത്, 9.30 ന് ആനക്കുളങ്ങര ദേവീക്ഷേത്രത്തിൽ സ്വീകരണം, 10 മുതൽ കൊടിയിറക്ക്,കലശാഭിഷേകം,
രാത്രി 9.30 ന് ഭൈരവി ഓർക്കസ്ട്രയുടെ ഗാനമേള.