തലയോലപ്പറമ്പ് : എസ്. എൻ. ഡി. പി യോഗം 1394-ാം നമ്പർ കീച്ചേരി കുലയറ്റിക്കര ശാഖയിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷികവും കല്യാണ മണ്ഡപ സമർപ്പണവും 5, 6 തീയതികളിൽ നടക്കും. ശാഖായോഗം പണികഴിപ്പിച്ച കല്യാണ മണ്ഡപം (ഗീതാഞ്ജലി ഓഡിറ്റോറിയം) 6ന് വൈകിട്ട് 7.15 ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു മുഖ്യ പ്രസംഗം നടത്തും. ശാഖാ സെക്രട്ടറി കെ.എൻ.വിശ്വംഭരൻ റിപ്പോർട്ട് അവതരിപ്പിക്കും. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹനൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി.സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു മരങ്ങോലിൽ, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.മനോജ് കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ ബിജോയ് കുമാർ, വനിതാസംഘം യൂണിയൻ സെക്രട്ടറി സുലഭ സജീവ്, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അച്ചുഗോപി, വനിതാസംഘം ശാഖാ പ്രസിഡന്റ് അമ്പിളി ബിജു, യൂത്ത് മൂവ്മെന്റ് ശാഖാ പ്രസിഡന്റ് സജേഷ് കുട്ടപ്പൻ, എന്നിവർ പ്രസംഗിക്കും. ശാഖാ പ്രസിഡന്റ് പി.ഡി.മുരളീധരൻ സ്വാഗതവും എം.കെ.മോഹനൻ നന്ദിയും പറയും. 5ന് വൈകിട്ട് 6 ന് ഗുരുപൂജ, ദീപക്കാഴ്ച, 7ന് കലാപരിപാടികൾ, പ്രസാദം ഊട്ട്.