വൈക്കം : കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് കെ.എം.മാണി, കെ.എ.അപ്പച്ചൻ, ജോസഫ് പ്ലാംകാല എന്നിവരുടെ അനുസ്മരണവും യുവജന സെമിനാറും നിയോജകമണ്ഡലം റാലിയും പൊതുസമ്മേളനവും നടത്തും. ഇന്ന് വൈകിട്ട് 3ന് തലയോലപ്പറമ്പ് കെ.എ.അപ്പച്ചൻ നഗറിൽ തോമസ് ചാഴിക്കാടൻ എം.പി പതാക ഉയർത്തും. നാളെ 3ന് കേരള രാഷ്ട്രീയത്തിൽ കെ.എം.മാണിയുടെ പ്രസക്തി എന്ന വിഷയത്തിൽ നടക്കുന്ന യുവജനസെമിനാർ യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി എബ്രഹാം പഴയകടവൻ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റ് റെജി ആറാക്കൽ അദ്ധ്യക്ഷത വഹിക്കും. മുൻ വിവരാവകാശ കമ്മീഷണർ ഡോ.കുര്യാക്കോസ് കുമ്പളക്കുഴി വിഷയാവതരണം നടത്തും.
ഫെബ്രുവരി 1ന് വൈകിട്ട് 4ന് നിയോജകമണ്ഡലം റാലി തലയോലപ്പറമ്പ് പള്ളികവലയിൽ നിന്നും ആരംഭിച്ച് മാർക്കറ്റ് വഴി ബസ് സ്റ്റാന്റിലൂടെ കടന്ന് പള്ളികവലയിലുള്ള കെ.എ.അപ്പച്ചൻ സ്മൃതി മണ്ഡപത്തിനു സമീപം എത്തിച്ചേരുമ്പോൾ സമ്മേളനം ആരംഭിക്കും. നിയോജകമണ്ഡലം പ്രസിഡന്റ് ജോയി ചെറുപുഷ്പം അദ്ധ്യക്ഷത വഹിക്കും. തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് അഡ്വ.ആന്റണി കളമ്പുകാടൻ സ്വാഗതം പറയും. പാർട്ടി ചെയർമാൻ ജോസ്.കെ.മാണി എം. പി സമ്മേളനം ഉദ്ഘാടനം ചെയ്യും. അനുസ്മരണം പ്രമേയം മാധവൻകുട്ടി കറുകയിൽ അവതരിപ്പിക്കും. കോട്ടയത്തിന്റെ തോമസ് ചാഴിക്കാടൻ എം. പി മുഖ്യ പ്രഭാഷണം നടത്തും. എം. എൽ. എ മാരായ റോഷി അഗസ്റ്റ്യൻ, പ്രൊഫ.എൻ.ജയരാജ്, എക്സ് എം. എൽ. എമാരായ സ്റ്റീഫൻ ജോർജ്ജ് , പി.എം.മാത്യു, ജോസഫ് എം പുതുശ്ശേരി, എലിസബത്ത് മാമൻ മത്തായി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ തുടങ്ങിയവർ പ്രസംഗിക്കും. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.സി.അബ്രഹാം നന്ദി പറയും.