വൈക്കം : പൗരത്വനിയമ ഭേദഗതിക്കെതിരെയും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ പ്രക്ഷോഭ ജാഥ ഫെബ്രുവരി 1ന് രാവിലെ 8.30ന് കാട്ടിക്കുന്നിൽ വച്ച് മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് നയിക്കുന്ന 18 ദിവസം നീണ്ടു നിൽക്കുന്ന ജാഥ രണ്ടു ഘട്ടങ്ങളിലായി പദയാത്രയായാണ് ജില്ലയിൽ പര്യടനം നടത്തുന്നത്. വൈക്കം നിയോജകമണ്ഡലം ഫെബ്രുവരി 1, 3 ഏറ്റുമാനൂർ 4, 5 പാലാ 6,7 പൂഞ്ഞാർ 8,10 കടുത്തുരുത്തി 11,12 കാഞ്ഞിരപ്പള്ളി മാർച്ച് 20,21 ചങ്ങനാശ്ശേരി 23,24 പുതുപ്പള്ളി 25,26 കോട്ടയം 27,28 എന്നിങ്ങനെയാണ് ജാഥയുടെ പര്യടനം. ജാഥയോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി മുൻ പ്രസിഡന്റുമാരായ കെ.മുരളീധരൻ എംപി, എം.എം.ഹസ്സൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹ്നാൻ, ആന്റോആന്റണി, ഡീൻ കുര്യാക്കോസ്, ഷാനിമോൾ ഉസ്മാൻ, വി.കെ.ശ്രീകണ്ഠൻ, ജോസഫ് വാഴയ്ക്കൻ, വി.പി.സജീന്ദ്രൻ, ലതികാ സുഭാഷ്, കെ.ബാബു, ഷാഫി പറമ്പിൽ, പി.സി.വിഷ്ണുനാഥ്, ടോമി കല്ലാനി, ഡോ.പി.ആർ.സോന, ജയ്സൺ ജോസഫ്, സി.ആർ.മഹേഷ്, കുര്യൻ ജോയി, വി.എസ്.ജോയി, പി.എ.സലിം, ഫിലിപ്പ് ജോസഫ്, ബി.ബാബു പ്രസാദ്, നാട്ടകം സുരേഷ്, ജോസി സെബാസ്റ്റ്യൻ, പി.എസ്.രഘുറാം തുടങ്ങിയവർ പങ്കെടുക്കും.