toilet-

വൈക്കം : ചരിത്ര നഗരം. ക്ഷേത്ര നഗരി. പക്ഷേ ഒന്നു മൂത്രമൊഴിക്കാൻ ഇടവഴി മാത്രമാണ് ശരണം. സ്ത്രീകൾക്ക് അതിനും കഴിയില്ല. ചെയർമാൻ, വൈസ് ചെയർമാൻ, സ്​റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള കസേരകളികൾക്കിടയിൽ ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ തിരക്കാൻ ഇവിടെ ആർക്കാണ് നേരം!
കേരളത്തിലെ ആദ്യത്തെ അഞ്ച് നഗരസഭകളിൽ ഒന്നാണ് വൈക്കം. നൂറ് വയസായി. വൈക്കം സത്യഗ്രഹത്തിലൂടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രമായിരുന്ന ബ്രിട്ടീഷ് പാർലമെന്റിൽ പോലും സാന്നിദ്ധ്യമറിയിച്ച നഗരം. രാജഭരണകാലത്തെ പ്രതാപത്തിന്റെ ശംഖ് മുദ്റ ഇന്നും പലയിടത്തും കാണാം. പക്ഷേ പൊതു ടോയ്‌ല​റ്റില്ല. അവിടെ അസ്തമിക്കുന്നു സകല പ്രതാപങ്ങളും. മഹാദേവ ക്ഷേത്രത്തിന്റെ വടക്കേനടയിൽ ദേവസ്വം ബോർഡിന്റേതായി പരിമിതമായ സൗകര്യങ്ങളുള്ള ഒരു ടോയ്‌ല​റ്റ് ബ്ലോക്ക് മാത്രമാണ് നഗരത്തിലുള്ളത്.
അവിടവിടെ ഒന്നുരണ്ട് മൂത്രപ്പുരകളുണ്ടായിരുന്നത് വർഷങ്ങൾക്ക് മുൻപേ വികസനത്തിന്റെ പേരിൽ പൊളിച്ചുനീക്കി. നിലവിൽ പടിഞ്ഞാറെ നടയിൽ ഒന്നുണ്ട്. അശാസ്ത്രീയമായ രീതിയിൽ നിർമ്മിച്ച മൂത്രപ്പുര മാത്രമാണ്.
ക്ഷേത്രത്തിന് കിഴക്കുവശം ഉണ്ടായിരുന്ന ദേവസ്വത്തിന്റെയും നഗരസഭയുടെയും ടോയ്‌ല​റ്റുകൾ അടച്ചിട്ട് മാസങ്ങളായി.
അഷ്ടമിക്കാലത്ത് കിഴക്കേനടയിൽ ഉണ്ടായിരുന്ന ഇടോയ്‌ല​റ്റും ഉൽസവം കഴിഞ്ഞതോടെ ഇല്ലാതായി.
ശബരിമല തീർത്ഥാടകരടക്കം വിവിധ ക്ഷേത്രങ്ങളിൽ ദർശനത്തിന് പോകുന്നവർ വൈക്കം ക്ഷേത്രത്തിൽ എത്തുക പതിവാണ്. മതിയായ ടോയ്‌ല​റ്റ് സൗകര്യങ്ങളില്ലാത്തത് ഭക്തരെ ദുരിതത്തിലാക്കുന്നു.
താലൂക്ക് ആസ്ഥാനമായ നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി അനവധി പേർ ദിവസേന എത്തുന്നുണ്ട്. മിനി സിവിൽ സ്​റ്റേഷനിലും കോടതി സമുച്ചയത്തിലുമൊന്നും പൊതുജനങ്ങൾക്ക് സ്വതന്ത്റമായി ഉപയോഗിക്കാവുന്ന ടോയ്‌ല​റ്റുകളില്ല.
ഇപ്പോൾ നഗരത്തിൽ എത്തുന്നവർ സമീപുള്ള ഇടറോഡുകളാണ് പ്രാഥമിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചു വരുന്നത്. സ്ത്രീകൾ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന സ്ഥിതിയും.


മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേ​റ്റുന്നതിന് വേണ്ടത്ര സൗകര്യങ്ങൾ ഏർപ്പെടുത്തണംക്ഷേത്രത്തോടനുബന്ധിച്ച് ആവശ്യമായ സ്ഥലമുണ്ടായിട്ടും ശുചിമുറി നിർമ്മിക്കാത്തത് നഗരസഭയുടെയും ദേവസ്വം ബോർഡിന്റെയും അനാസ്ഥയാണന്ന്

തെക്കേനട പ്രണവം റസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ

ഉണ്ടായിരുന്ന ടോയ്ലറ്റ് വികസനത്തിന്റെ പേരിൽ പൊളിച്ചുനീക്കി

അശാസ്ത്രീയമായി നിർമ്മിച്ച മൂത്രപുര മാട്രമാണ് ഇപ്പോൾ ഉള്ളത്

ദേവസ്വത്തിന്റെയും നഗരസഭയുടെയും ടോയ്‌ല​റ്റുകൾ അടച്ചിട്ട് മാസങ്ങളായി

അഷ്ടമിക്കാലത്ത് ഉണ്ടായിരുന്ന ഇടോയ്‌ല​റ്റും ഉൽസവം കഴിഞ്ഞതോടെ ഇല്ലാതായി.