പാലാ : എസ്.എൻ.ഡി.പി യോഗം 781-ാം നമ്പർ മീനച്ചിൽ ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷക ഉത്സവം ഫെബ്രുവരി 4 മുതൽ 6 വരെ നടക്കും. 4 ന് വൈകിട്ട് 6 ന് കൊടിയേറ്റ് , 6.35 ന് ഗുരുപൂജ. ദീപാരാധന, 5 ന് വൈകിട്ട് 6.15 ന് ഗുരുപൂജ, ദീപാരാധന, 6.45ന് തിരുവാതിരകളി. 6 ന് രാവിലെ 6.15 ന് അഷ്ടദ്രവ്യ ഗണപതി ഹോമം , 10 ന് കലശാഭിഷേകം,1 ന് സമൂഹസദ്യ, 2 ന് ഗുരുദേവ പ്രഭാഷണം. 3.30 ന് നടക്കുന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ.കെ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. വി.കെ ഹരിദാസ് സമ്മാനദാനം നിർവഹിക്കും. രാത്രി 7.30 ന് നാടകം.