പാലാ : ഇന്ത്യൻ തൊഴിലാളിവർഗം നിരവധിപോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഓരോന്നായി ഇല്ലായ്മ ചെയ്യാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ പറഞ്ഞു. ഇതിനെതിരെ ഇന്ത്യ ഒട്ടാകെ വമ്പിച്ച തൊഴിലാളികളുടെ ഐക്യനിര വളർന്നു വരുമ്പോൾ തൊഴിലാളി സംഘടനകളിൽ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്. ഇത്തരം നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാൻ തൊഴിലാളികളിൽ കൂടുതൽ ഐക്യം അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മീനച്ചിൽ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം പാലാ വ്യാപാരഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് കെ.വി.കൈപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ ജനറൽ സെക്രട്ടറി പി.കെ.ഷാജകുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി.ബിനു, ജില്ല സെക്രട്ടറി അഡ്വ.വി കെ സന്തോഷ് കുമാർ, ചെത്തു തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ രമേശൻ, മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കെജോർജ്, അഡ്വ. സണ്ണിഡേവിഡ്, എം.ജി.ശേഖരൻ, എൻ.എം.മോഹനൻ, അഡ്വ.തോമസ് വി.ടി, അഡ്വ.പി. ആർ.തങ്കച്ചൻ, കെ.എസ്.മാധവൻ, എൻ.സുരേന്ദ്രൻ, പി.എൻ ദാസപ്പൻ, എം.റ്റി.സജി, വി.എൽ.തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.വി.കൈപ്പള്ളി (പ്രസിഡന്റ് ), അഡ്വ. വി.കെ.സന്തോഷ്‌കുമാർ (വർക്കിംഗ് പ്രസിഡന്റ്), അഡ്വ. പി.ആർ.തങ്കച്ചൻ, എം.ടി.സജി, വി.എൽ.തങ്കച്ചൻ (വൈസ് പ്രസിഡന്റുമാർ), പി.കെ.ഷാജകുമാർ (ജനറൽ സെക്രട്ടറി), എൻ.എം.മോഹനൻ,എൻ. സുരേന്ദ്രൻ, പി.എൻ.ദാസപ്പൻ (സെക്രട്ടറിമാർ), കെ.ആർ.രവി (ഖജാൻജി )എന്നിവരെ തിരഞ്ഞെടുത്തു.

മീനച്ചിൽ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു