പള്ളം : പള്ളം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം നാളെ മുതൽ 8 വരെ നടക്കും. നാളെ രാത്രി 7.25 നും 8 നും മദ്ധ്യേ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി, മേൽശാന്തി തൃച്ചാറ്റുകുളം വിഷ്ണുനാരായണൻ ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 7.45ന് കലാപരിപാടികളുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം യൂണിയൻ കൗൺസിലർ സാബു ഡി.ഇല്ലിക്കളം നിർവഹിക്കും. പള്ളം 28 എ ശാഖാ പ്രസിഡന്റ് അനിൽ ശങ്കർ അദ്ധ്യക്ഷത വഹിക്കും. എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി അനുഗ്രഹ പ്രഭാഷണംനടത്തും. യൂണിയൻ കൗൺസിലർ റിജേഷ് സി.ബ്രീസ്‌വില്ല, യൂണിയൻ കമ്മിറ്റി അംഗം ജ്യോതിഷ് കെ.ജെ., തൃച്ചാറ്റുകുളം വിഷ്ണുനാരായണൻ ശാന്തി, യൂത്ത്മൂവ്മെന്റ് യൂണിയൻ ജോ.സെക്രട്ടറി ഷെൻസ് സഹദേവൻ, വത്സല പുരുഷോത്തമൻ, പി.സി.നിധിൻ എന്നിവർ സംസാരിക്കും.
ശാഖാ സെക്രട്ടറി ടി.ജി.ബിനു സ്വാഗതവും , വൈസ് പ്രസിഡന്റ് പി.വി.പുഷ്പൻ നന്ദിയും പറയും. രണ്ടിന് പതിവ് ചടങ്ങുകൾ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അഖണ്ഡ നാമജപയജ്ഞം. വൈകിട്ട് 5.15ന് കാഴ്ചശ്രീബലി, 7.30 ന് അത്താഴപൂജ, 7.45 ന് താലപ്പൊലി ഘോഷയാത്ര, 8.30 ന് നൃത്തനൃത്ത്യങ്ങൾ. 3 ന് രാത്രി 8 ന് കലാപരിപാടികൾ. നാലിന് രാത്രി 7.15ന് കുട്ടികളുടെ കലാപരിപാടികൾ. അഞ്ചിന് രാത്രി 8.30ന് ചിങ്ങവനം 381-ാം നമ്പർ ശാഖ ഗുരുദേവ ക്ഷേത്രത്തത്തിൽ ഹിഡുംബൻ പൂജ, 8.45ന് ഗാനമേള. ആറിന് രാവിലെ 9.30ന് ഉത്സവബലി, 11.30ന് ഉത്സവബലി ദർശനം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, രാത്രി 7.15ന് തിരുവാതിര, എട്ടിന് മോഹിനിയാട്ടം, 8.30ന് സംഗീതകച്ചേരി, താലപ്പൊലി ഘോഷയാത്ര. എഴിന് വൈകിട്ട് 7.30ന് അത്താഴ പൂജ, തുടന്ന് പള്ളിവേട്ട പുറപ്പാട്, എട്ടിന് രാവിലെ 8 ന് തൈപ്പൂയ കാവടിയും ഇളനീർ തീർത്ഥാടനവും. 10.30 ന് തൈപ്പൂയ കാവടി അഭിഷേകം, ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട്. വൈകിട്ട് 4.30 ന് ആറാട്ട് ബലി 5ന് ആറാട്ട് പുറപ്പാട്, ആറാട്ട് സ്വീകരണവും വെടിക്കെട്ടും. ഏഴിനും എട്ടിനും മദ്ധ്യേ ആറാട്ട്. 8.30ന് ആറാട്ട് എഴുന്നള്ളത്ത്. ചിന്ത്പാട്ട്. 11ന് കൊടിയിറക്ക്.