പാലാ : മുരിക്കുംപുഴ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് തുടക്കം. ഇന്ന് രാവിലെ 5.30ന് ഗണപതി ഹോമം, 9 ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 3 ന് പറയ്‌ക്കെഴുന്നള്ളത്ത്. രാത്രി 7 ന് പാറപ്പള്ളി ഗരുഡത്തുമന ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളത്ത്. ക്ഷേത്രത്തിൽ 6 മുതൽ തിരുവാതിര കളി, 7 ന് ഫ്യൂഷൻ മ്യൂസിക്ക്, 8 ന് സംഗീതക്കച്ചേരി, 9.30 ന് ദീപാരാധന, 10.30 ന് കളമെഴുത്തും പാട്ടും, കളം കണ്ടു തൊഴിൽ. നാളെ രാവിലെ 5.30 ന് ഗണപതിഹോമം, 9 ന് ശ്രീബലി എഴുന്നള്ളത്ത്, 3 മുതൽ പറയ്‌ക്കെഴുന്നള്ളിപ്പ്, 3.30 ന് ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിൽ പറവയ്പ്. ക്ഷേത്രത്തിൽ വൈകിട്ട് 6 ന് തിരുവാതിര കളി, 7 ന് സോപാന സംഗീതം, 8 മുതൽ ഗാനമേള, 9 ന് ദീപാരാധന, 10 ന് അശ്വതി വിളക്ക്, 11.30 ന് കളമെഴുത്തും പാട്ടും, കളം കണ്ട് തൊഴിൽ. 2 ന് രാവിലെ 7 മുതൽ കലശപൂജകൾ, 9 ന് വലിയ കാണിക്ക, ശ്രീബലി എഴുന്നള്ളത്ത്, 1 ന് മഹാപ്രസാദമൂട്ട്, 4 ന് പുതിയകാവിലേക്ക് പറയ്‌ക്കെഴുന്നള്ളിപ്പ്, 6.30 ന് േെക്കക്കര ടാക്‌സി സ്റ്റാൻഡിൽ ഡി.ജെ. ശിങ്കാരിമേളം, ക്ഷേത്രത്തിൽ രാത്രി 7 ന് സംഗീതക്കച്ചേരി, 6ന് പാലാ ടൗൺ ഹാളിനു സമീപം താലപ്പൊലിയോടു കൂടി എതിരേൽപ്പ്, 10 ന് ആൽത്തറമേളം, 10.30 ന് അത്താഴ സദ്യ, 11ന് ഫ്യൂഷൻ മ്യൂസിക്ക് , 11.30 ന് ദീപാരാധന, 12ന് വിളക്കിനെഴുന്നള്ളിപ്പ്, എതിരേൽപ്പ്, 12.30ന് കളമെഴുത്തും പാട്ടും, കളം കണ്ടു തൊഴിലും, രാത്രി 1ന് ഗുരുതി.