പരീക്ഷ തീയതി
ഒന്നും മൂന്നും സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി സീപാസ്) പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 14, 17 തീയതികളിൽ ആരംഭിക്കും. പിഴയില്ലാതെ ഇന്ന് വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി ഒന്നുവരെയും 1050 രൂപ സൂപ്പർഫൈനോടെ മൂന്നുവരെയും അപേക്ഷിക്കാം. പേപ്പറൊന്നിന് 55 രൂപ വീതം (പരമാവധി സെമസ്റ്ററിന് 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എസ്‌സി മോളിക്യുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനിയറിംഗ് (2017-2019 ബാച്ച്) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയത്തിനും വൈവാവോസിക്കും പിഴയില്ലാതെ ഫെബ്രുവരി ആറുവരെയും 525 രൂപ പിഴയോടെ 10 വരെയും 1050 രൂപ സൂപ്പർഫൈനോടെ 12 വരെയും അപേക്ഷിക്കാം.