rajappan


ബൈസൺവാലി: രാവിലെ നടക്കാനിറങ്ങിയ ഗൃഹനാഥൻ ബൈക്ക് തട്ടി മരിച്ചു. ബൈസൺവാലി പുത്തൻകളത്തിൽ രാജപ്പൻ (75) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7 മണിയോടെ വീടിനു സമീപം റോഡിലാണ് അപകടം ഉണ്ടായത്. ബോധരഹിതനായി നിലത്തു വീണ രാജപ്പനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധെ മരിച്ചു. രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദ്ദേഹം ഇന്നലെ വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു. ഭാര്യ: തങ്കമണി. മക്കൾ: ശ്രീലത, ജയ, പരേതനായ സാബു. മരുമക്കൾ. ഷൈലജൻ, പരേതനായ കര്യാച്ചൻ.