മാന്നാനം : കുമാരപുരം ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഫെബ്രുവരി 4 മുതൽ 8 വരെ നടക്കും. പുലർച്ചെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 6 ന് വിവിധ കുടുംബയോഗങ്ങളുടെ നേതൃത്വത്തിൽ അഖണ്ഡനാമജപം. രാത്രി 8 ന് ഇളനീർ ധാര, തുടർന്ന് നവകം പഞ്ചഗവ്യം. രാത്രി 10.30 ന് ഉച്ചപൂജ, ദിക്പാലക ബലി. ഫെബ്രുവരി 5 ന് പുലർച്ചെ 5.15 ന് മഹാമൃത്യുഞ്ജയഹോമം, 6.30 ന് വിഷ്ണുപഞ്ചയനപൂജ, വൈകിട്ട് 7 ന് യൂത്ത്മൂവ്‌മെന്റിന്റെ കലാസന്ധ്യ 2020, തുടർന്ന് അത്താഴപൂജ. ഫെബ്രുവരി 6 ന് രാവിലെ 5.30 ന് ഗണപതിഹോമം, ഗായത്രിഹോമം. വൈകിട്ട് 5.30 ന് പട്ടുംതാലി ഘോഷയാത്രയും, താലപ്പൊലി ഘോഷയാത്രയും പൂമൂടൽ. 6 ന് സുബ്രഹ്മണ്യ സഹസ്രനാമാർച്ചന, കലശാഭിഷേകം, സമൂഹപുഷ്പാഭിഷേകം, 6.45 ന് കുമാരപുരം ദേവിയ്ക്ക് പട്ടുംതാലിയും ചാർത്ത്. രാത്രി 7 ന് ഈശ്വരനാമജപം. ഫെബ്രുവരി 7 ന് വൈകിട്ട് 5.30 ന് ദ്വാദശനാമപൂജ. 8.30 ന് കരിമ്പിൻനീർധാര, 10.30 ന് സർപ്പത്തിന് തളിച്ചുകൊട, നൂറുംപാലും നേദ്യം. 6.30 ന് വിശേഷാൽദീപാരാധന, 7.30 ന് പാട്ടമ്പലങ്ങളിൽ ഹിഡുംബൻ പൂജ. ഫെബ്രുവരി 8 ന് പുലർച്ചെ 5.30 ന് ഗണപതിഹോമം, സുകൃതഹോമം, രാവിലെ 9 ന് കാവടിഘോഷയാത്ര. വാദ്യഘോഷങ്ങളുടെയും, താലപ്പൊലിയുടെയും അകമ്പടിയോടെ കാവടിഘോഷയാത്ര മാന്നാനം ഗുരുദേവക്ഷേത്രത്തിൽ എത്തും. തുടർന്ന് വിനായക ജംഗ്ഷൻ, കുട്ടിപ്പടി, വി.എസ്.എസ് ശാഖാ മന്ദിരം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഉച്ചയ്ക്ക് 12 ന് ക്ഷേത്രത്തിൽ എത്തും. 12 ന് ഹൃദയജപലഹരി, തുടർന്ന് മഹാപ്രസാദമൂട്ട്, രാത്രി 7.30 ന് ബാലെ, ബ്രഹ്മാണ്ഡനായകൻ.