കോട്ടയം: നാഗമ്പടം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം വടക്കൻമേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ദേശതാലപ്പൊലി ഷോഘയാത്ര ഇന്ന് വൈകിട്ട് നാലിന് പെരുമ്പായിക്കാട് ഗുരുദേവക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെടും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി പി.എസ് സാബു ഭദ്രദീപം തെളിയിക്കും. ചെയർമാൻ ജിജിമോൻ ഇല്ലിച്ചിറ അദ്ധ്യക്ഷത വഹിക്കും. കൺവീനർ കെ.ആർ വിജയൻ സ്വാഗതം പറയും. അസി.കളക്ടർ ശിഖാ സുരേന്ദ്രൻ ആദ്യതാല സമർപ്പണം നടത്തും. യോഗം കൗൺസിലർ എ.ജി തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് പ്രതിഭകളെ ആദരിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി ആശംസപ്രസംഗം നടത്തും.