അടിമാലി: താലൂക്കാശുപത്രിയുമായി ബന്ധപ്പെട്ട അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമതിയുടെ അഴിമതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐ അടിമാലി മണ്ഡലം കമ്മറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി.ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ബ്ലോക്ക് പഞ്ചായത്ത് ഭരണസമതി ശ്രമിക്കുന്നുവെന്നാണ് സിപിഐയുടെ പ്രധാന ആരോപണം. ആശുപത്രിയുടെ കെട്ടിട നിർമ്മാണം സംബന്ധിച്ച് വിജിലൻസിന് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ നിർമ്മാണം ഏറ്റെടുത്തിരുന്ന കരാറുകാരൻ നിർമ്മാണം അവസാനിപ്പിച്ച് മടങ്ങിയിരുന്നുബ്ലോക്ക് പഞ്ചായത്ത് ഭരണസമതിയിലെ ഒരംഗം തന്നെയാണ് വിജിലൻസിന് പരാതി സമർപ്പിച്ചതെന്ന വിവരം പുറത്തു വന്നതോടെ വലിയ തോതിലുള്ള പ്രതിഷേധം ഉടലെടുത്തു.ഇതിന് പിന്നാലെയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി സിപിഐ രംഗത്തെത്തിയിട്ടുള്ളത്. പ്രതിഷേധ പരിപാടിയിൽ നേതാക്കളായ സി എ ഏലിയാസ്, വിനു സ്‌കറിയ,കെഎം ഷാജി,ജയ മധു,പി കെ സജീവ്,കെ വി ജോൺസൻ,ഇ എം ഇബ്രാഹിം, റ്റി ജെ ആൽബർട്ട്,എം പി തോമസ് തുടങ്ങിയവർ പങ്കെടുത്തു.