ആർപ്പൂക്കര : എസ്.എൻ.ഡി.പി യോഗം 977 -ാം നമ്പർ ശാഖയിലെ വിശേഷാൽ പൊതുയോഗം ഫെബ്രുവരി 2 ന് രാവിലെ 10 ന് നടക്കും. യൂണിയൻ കൗൺസിലർ എ.ബി പ്രസാദ്കുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് മോഹൻ സി.ചതുരച്ചിറ അദ്ധ്യക്ഷത വഹിക്കും. ചൂരക്കാവിലെ ആറാട്ട് , താലപ്പൊലി ഘോഷയാത്ര എന്നിവ ചർച്ച ചെയ്യും. സെക്രട്ടറി എം.കെ സോമൻ സ്വാഗതം പറയും.