അടിമാലി : ആയിര മേക്കർ കൈവല്യനന്ദ പുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റ പുന:പ്രതിഷ്ഠ തറക്കല്ലിടീൽ കർമ്മം നടന്നു. .പുന:പ്രതിഷ്ഠ തറക്കല്ലിടീൽ ക്ഷേത്രം ശാന്തികളായ അമൽ, സനത്, ബൈജു ,ഹരി എന്നിവരും യജ്ഞാചര്യൻ നീലംപേരൂർ പുരുഷോത്തമ ദാസ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.യൂണിയൻ സെക്രട്ടറി സുനു രാമകൃഷണൻ,ശാഖാ പ്രസിഡന്റ് ഇ.എം.ശശി, വൈസ് പ്രസിഡന്റ പി.ആർ വിനോദ്,സെക്രട്ടറി പി.എൻ വിജയപ്രകാശ്, കെ.എൻ ദിവകാരൻ എന്നിവർ സന്നിഹിതരായിരുന്നു.
ഇന്ന് ആരംഭിക്കുന്ന സപ്താഹ യജ്ഞത്തിന് തുടക്കം കുറിച്ചു കൊണ്ട് വൈകിട്ട് 4ന് ആയിരമേക്കർ കല്ലമ്പലത്തിൽ നിന്ന് തലപ്പൊലി ഘോഷയാത്രയോടു കൂടി വിഗ്രഹ ഘോഷയാത്ര യജ്ഞവേദിയിലെത്തി. ക്ഷേത്രം മേൽശാന്തി അമൽശാന്തി ഭദ്രദീപം തെളിച്ചു. കല്ലമ്പലം ദേവി ക്ഷേത്രം മേൽശാന്തി കെ.പി.സന്ദീപ് തിരുമേനി, സാംബവ മഹാദേവക്ഷേത്രം പ്രസിഡന്റ് എസ്.ഷാജി, കത്തിപ്പാറ ശ്രീ മഹാദേവ ക്ഷേത്രം സെക്രട്ടറി ഡാന്റി,എന്നിവർ സന്നിഹിതരായിരുന്നു.തുടർന്ന് വിഗ്രഹ പ്രതിഷ്ഠനടത്തി. . ഭാഗവത സമർപ്പണവും, യജ്ഞാചര്യൻ നീലംപേരൂർ പുരുഷോത്തമ ദാസ് പ്രഭാഷണം നടത്തി. പെരിയമന പുരുഷോത്തമൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. ഭാഗവത സപ്താഹയജ്ഞം ഒന്നാം ദിവസമായ ഇന്ന് രാവിലെ 5.30ന് ഗണപതി ഹോമം 6 ന് ഭദ്രദീപ പ്രതിഷ്ഠ, ആചാര്യവരണം,യജ്ഞാരംഭം, .7 ന് ഭാഗവത പാരായണ ആരംഭം.പ്രഭാഷണം ഭാഗവത സ്പതാഹ മാഹാത്മ്യം, ഭാഗവതപാരായണം ഉച്ചയ്ക്ക് 1 ന് മഹാ പ്രസാദ ഊട്ട്തുടർന്ന് ഭാഗവത പാരായണം .വൈകിട്ട് 7.30 ന് ദീപാരാധന. ഭാഗവത പ്രഭാഷണം, ഭജന
9.30 ന് അത്താഴ സദ്യ, കഥാശ്രവണ ഫലം.