കോട്ടയം : ഇന്ത്യൻ ഭരണഘടനയെ അട്ടിമറിച്ച് പ്രത്യേക രാഷ്ട്രം നിർമ്മിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കത്തെ മതേതര ജനാധിപത്യവിശ്വാസികൾ ഒറ്റക്കെട്ടായി എതിർത്ത് തോല്പിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ പറഞ്ഞു. യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുനക്കര മൈതാനത്ത് ഒരുക്കിയ ജനകീയ ഭൂപടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ലാ ചെയർമാൻ സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. തോമസ്‌ ചാഴികാടൻ എം.പി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ,​ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ,എം.എൽ.എമാരായ എൻ.ജയരാജ് , മോൻസ് ജോസഫ്,​ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ടോമി കല്ലാനി ,പി.ആർ.സോന, അസ്സീസ്സ് ബഡായി,​ റഫീഖ് മണിമല, ജോയ് ഏബ്രഹാം,​ ലതികാ സുഭാഷ്, സ്റ്റീഫൻ ജോർജ്,​ പി.എ സലീം, ഫിലിപ്പ് ജോസഫ്, ജോബ് മൈക്കിൾ ,പി.എസ്.രഘുറാം , സജി മഞ്ഞക്കടമ്പൻ,​ പ്രിൻസ് ലൂക്കോസ്,നാട്ടകം സുരേഷ്, സഖറിയാസ് കുതിരവേലി ,സെബാസ്റ്റ്യൻ കുളത്തുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.