മാങ്കുളം: കല്ലാർ മാങ്കുളം കൈനഗിരി ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് മാങ്കുളം ഭാഗത്തേക്കുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.ഇന്നലെ പുലർച്ചെ മണിയോടെയായിരുന്നു മലയിടിയിൽ ഉണ്ടായത്.ഈ പ്രദേശത്തുണ്ടായിരുന്ന പടു താകുളം തകർന്നതാണ് മണ്ണിടിയാൻ കാരണമായി പറയുന്നത്.ആദ്യ പ്രളയത്തിൽ ഇപ്പോൾ ഇടിഞ്ഞതിനു സമീപം വലിയ തോതിൽ ഉള്ള മണ്ണിടിച്ചിൽ ഉണ്ടായതാണ്.അടിമാലി ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഗതാഗതം പുന:സ്ഥാപിച്ചു