വൈക്കം: സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് വിലപ്പെട്ട സംഭാവനകൾ ചെയ്ത കേരള കോൺഗ്രസ് (എം) നേതാവ് കെ. എം. മാണിയുടെ 87 ാം ജന്മദിനം കേരള കോൺഗ്രസ് (എം) വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യ ദിനമായി ആചരിച്ചു. വൈക്കത്തെ വിവിധ അഭയ കേന്ദ്രങ്ങളിൽ അന്നദാനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് മാധവൻകുട്ടി കറുകയിൽ ഉദ്ഘാടനം ചെയ്തു. ജോയി ചെറുപുഷ്പം അധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ് കരീക്കൽ മാണി സാർ അനുസ്മരണ പ്രഭാഷണം നടത്തി. പി. വി. കുര്യൻ, എബ്രഹാം പഴയകടവൻ, എം. സി. എബ്രഹാം, സെബാസ്റ്റ്യൻ ആന്റണി, റെജി ആറാക്കൽ, കെ. സി. ജെയിംസ്, പ്രസന്നകുമാരി എന്നിവർ പ്രസംഗിച്ചു.
തലയോലപ്പറമ്പ്: കേരള രാഷ്ട്രിയത്തിലെ സമാനതകളില്ലാത്ത നേതാവ് കെ.എം.മാണിയുടെ 87ാം ജന്മദിനം കാരുണ്യദിനമായി ആചരിച്ചു.ജന്മദിനാചരണത്തിന്റെ ഭാഗമായി വൈക്കത്തെ വിവിധ കേന്ദ്രങ്ങളിൽ അന്നദാനം നടത്തി.കാരുണ്യ ദിനാചരണത്തിന്റെ വൈക്കം നിയോജക മണ്ഡലതല ഉദ്ഘാടനം കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് മാധവൻകുട്ടി കറുകയിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജോയി ചെറുപുഷ്പം അദ്ധ്യക്ഷത വഹിച്ചു.ഫാ.ജേക്കബ് കരീക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. പി.വി.കുര്യൻ പ്ലാക്കോട്ടയിൽ,എബ്രഹാം പഴയകടവൻ, എം.സി.എബ്രഹാം, സെബാസ്റ്റ്യൻ ആന്റണി, റെജി അറാക്കൽ, കെ.സി.ജയിംസ്, പ്രസന്നകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.