mathew
ജോര്‍ജ് മാത്യു

അടിമാലി : കഞ്ചാവ് ചില്ലറവിൽപ്പന നടത്തിപ്പോന്ന യുവാവിനെരണ്ട്കിലോ കഞ്ചാവുമായി പിടികൂടി. പടിക്കപ്പ് പുൽപറമ്പിൽ ജോർജ് മാത്യുവിനെ (43)യാണ് രണ്ടു കിലോ ഉണക്ക കഞ്ചാവുമായി അടിമാലി നാർ കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കമ്പത്ത്നിന്നും കിലോയ്ക്ക് 15000 രൂപ നിരക്കിൽ കഞ്ചാവ് വാങ്ങിക്കൊണ്ടുവന്ന് 5 ഗ്രാം വീയമുള്ള കവറിന് 500 രൂപ നിരക്കിൽ പടിക്കപ്പിലും ഇരുമ്പുപാലം മേഖലയിലും ചില്ലറ വിൽപ്പന നടത്തുന്നതായി എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഒരു മാസത്തോളമായി ജോർജിനെ എക്‌സൈസ് ഷാഡോ സംഘം നിരീക്ഷിച്ചു വരികയായിരുന്നു.ഇന്നലെ പുലർച്ചെ നടത്തിയ റെയ്ഡിൽ ജോർജിന്റെ അടുക്കളയിൽ സ്ലാബിനടിയിലായി സൂക്ഷിച്ചു വച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.ഗഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന പായ്ക്കിംഗ് കവറുകളും വിൽപ്പനയിലൂടെ ലഭിച്ച 2000 രൂപയും കസ്റ്റഡിയിലെടുത്തു. മുൻപ് ആന്ധ്രപ്രദേശിലെ മുഞ്ചാമെട്ടിൽ കഞ്ചാവ് കൃഷി നടത്തുന്നതിനിടയിൽ പിടിക്കപ്പെട്ട് മൂന്ന് മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ജോർജ് മാത്യു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി എ സുരേഷ് ബാബു, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാന്റി തോമസ്, മീരാൻ കെ എസ് , മാനുവൽ എൻ ജെ, ശരത് എസ് പി എന്നിവർ പങ്കെടുത്തു.