പെരുന്ന: എസ്.എൻ.ഡി.പി യോഗം പെരുന്ന ശാഖയിലെ ശിവാനന്ദപുരം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഉത്സവം ഇന്ന് മുതൽ 6 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 5ന് പള്ളിയുണർത്തൽ, പതിവ് പൂജകൾ, 1.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന. ഇന്ന് രാവിലെ 7ന് ഗുരുപൂജ, 9ന് ശിവപുരാണ പാരായണം, 9.30ന് കൊടിക്കൂറ സമർപ്പണം, 10ന് കൊടിമരഘോഷയാത്ര, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന. കുമരകം ഗോപാലൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലും ക്ഷേത്ര മേൽശാന്തി അനിരുദ്ധൻ ശാന്തിയുടെ സഹകാർമ്മികത്വത്തിലും കൊടിയേറും. രാത്രി 8ന് അത്താഴപൂജ, 8.20ന് തൃപ്പുകദർശനം, 8.30ന് നൃത്തായനം. നാളെ രാവിലെ 7.30ന് എതൃത്തുപൂജ, 8ന് തൃപ്പുകദർശനം. മൂന്നിന് രാത്രി 8.30ന് സിനിമാറ്റിക് ഡാൻസ്. നാലിന് രാത്രി എട്ടിന് കാവടിവിളക്ക്. അഞ്ചിന് 9ന് കലശപൂജ, 9.30ന് ശിവപുരാണ പാരായണം, 9.40ന് കലശാഭിഷേകം, 11.15ന് കാവടിയാട്ടം. 11ന് പള്ളിവേട്ടയ്ക്ക് പുറപ്പാട്, 11.30ന് പള്ളിവേട്ട, 12ന് പള്ളിക്കുറുപ്പ്. ആറിന്
വൈകിട്ട് 6.30ന് കൊടിയിറക്ക്, 7ന് ആറാട്ടിനു പുറപ്പാട്, രാത്രി 8ന് ആറാട്ട്, രാത്രി 12ന് വലിയ കാണിക്ക, പഞ്ചവിംശതി കലശാഭിഷേകം, ആറാട്ട് പുഴുക്ക് വിതരണം.