വൈക്കം : തണൽമരത്തെ താങ്ങിനിറുത്തുന്നത് വിളക്കുകാൽ. വൈക്കം മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് ഈ കാഴ്ച.
സിവിൽ സ്റ്റേഷൻ വളപ്പിലെ വാകമരത്തിന്റെ വലിയ ചില്ലയുടെ ഭാരം താങ്ങി വഴിവക്കിലെ തെരുവുവിളക്ക് ഒടിയാറായി നിൽക്കുന്നു. മരത്തിന് താഴെ ചുമട്ട് തൊഴിലാളികൾ വിശ്രമിക്കുന്ന ഷെഢും നിറയെ വഴിയോര കച്ചവടക്കാരുമാണ്. നഗരത്തിൽ രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളും ധർണയുമെല്ലാം ഇതിന് തഴെയാണ്. വൈദ്യുതി ലൈനുകളും അടിയിലൂടെ കടന്നുപോകുന്നു.