വൈക്കം : എസ്.എൻ.ഡി.പി യോഗം 642-ാം നമ്പർ വാഴേകാട് ശാഖയിലെ ശ്രീനാരായണ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ 12-ാ മത് ഉത്സവം 8 മുതൽ 12 വരെ നടക്കും. 8 ന് രാവിലെ 8.30 ന് കൊടിമരം മുറിക്കാൻ പുറപ്പെടും. 10.38 നും 12 നും മദ്ധ്യേ കൊടിയേറ്റ്, 12.30 ന് മഹാപ്രസാദമൂട്ടിന് വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഭദ്രദീപം തെളിക്കും. 6.30ന് ദീപാരാധന, തുടർന്ന് താലപ്പൊലി, 8 ന് ഭക്തിഗാനസുധ. 9ന് 10.30ന് സർപ്പങ്ങൾക്ക് തളിച്ചുകൊടുക്കൽ, 12ന് പ്രസാദംഊട്ട്, 8.30ന് കാവടിഘോഷയാത്ര, 9ന് ശിങ്കാരിമേളം സ്റ്റേജ്ഷോ. 10ന് 8ന് ശ്രീബലി, 12.30ന് പ്രസാദംഊട്ട്, 8.30ന് കാവടിഘോഷയാത്ര, 8ന് പൈങ്കുറ്റി വെള്ളാട്ടുമഹോത്സവം. 11ന് പള്ളിവേട്ട മഹോത്സവം തുടർന്ന് പാൽകാവടി വരവ്, 8ന് ശ്രീബലി, 5ന് നടതുറക്കൽ തുടർന്ന് സർവ്വൈശ്വര്യപൂജ, 6.30ന് ദീപാരാധന, ദീപകാഴ്ച, 7.30ന് ഭജന, 9ന് കൊല്ലം, നാട്ടുമൊഴിയുടെ തിരുമുടിയാട്ടം, നാടൻപാട്ടും കളിയരങ്ങും. 12ന് ആറാട്ട് മഹോത്സവം, 8.30ന് ശ്രീബലി, 10ന് ഗജപൂജയും ആനയൂട്ടും, വൈകിട്ട് 3ന് പകൽപ്പൂരം, തുടർന്ന് വലിയകാണിക്ക, 7.30ന് ദീപാരാധന, ദീപക്കാഴ്ച, 9.30ന് അമ്പലപ്പുഴ സാരഥിയുടെ കപടലോകത്തെ ശരികൾ നാടകം, പുലർച്ചെ 3ന് തിരിച്ചെഴുന്നള്ളിപ്പ്.