വൈക്കം : വല്ലകം സെന്റ് മേരീസ് ഇടവകയിലെ കത്തോലിക്കാ കോൺഗ്രസിന്റെ വാർഷികവും കുടുംബസംഗമവും എ. കെ. സി. സി. വൈക്കം ഫൊറോന ഡയറക്ടർ ഫാ. ജോയി കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് കടവിത്തറ അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ. സെബാസ്റ്റ്യൻ മാടശ്ശേരി, ഫാ. ടോസി നികർത്തിൽ, സന്തോഷ് അറയ്ക്കപ്പറമ്പ്, ജയൻ കോലഞ്ചേരിൽ, അഡ്വ. സാജു വാതപ്പള്ളിൽ, സണ്ണി അറയ്ക്കപ്പറമ്പ്, ബിജു കുര്യാക്കോസ് ഒറ്റയിൽ, ബിജോ വർഗീസ് കാരുവള്ളിൽ എന്നിവർ പ്രസംഗിച്ചു.