kudumbasagamam

വൈക്കം : വല്ലകം സെന്റ് മേരീസ് ഇടവകയിലെ കത്തോലിക്കാ കോൺഗ്രസിന്റെ വാർഷികവും കുടുംബസംഗമവും എ. കെ. സി. സി. വൈക്കം ഫൊറോന ഡയറക്ടർ ഫാ. ജോയി കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് കടവിത്തറ അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ. സെബാസ്റ്റ്യ​ൻ മാടശ്ശേരി, ഫാ. ടോസി നികർത്തിൽ, സന്തോഷ് അറയ്ക്കപ്പറമ്പ്, ജയൻ കോലഞ്ചേരിൽ, അഡ്വ. സാജു വാതപ്പള്ളിൽ, സണ്ണി അറയ്ക്കപ്പറമ്പ്, ബിജു കുര്യാക്കോസ് ഒ​റ്റയിൽ, ബിജോ വർഗീസ് കാരുവള്ളിൽ എന്നിവർ പ്രസംഗിച്ചു.