പാറത്തോട് : എസ്.എൻ.ഡി.പി യോഗം പാലപ്ര ശാഖ ഗുരുദേവക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ മഹോത്സവം 3, 4, തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി പൂഞ്ഞാർ ബാബു നാരായണൻ തന്ത്രി, മേൽശാന്തി ഉദയൻ ശാന്തി, അജയൻ ശാന്തി എന്നിവർ കാർമികത്വം വഹിക്കും. 3 ന് രാവിലെ 5.30 ന് നിർമ്മാല്യ ദർശനം 8ന് പതാക ഉയർത്തൽ 8.15ന് ഗുരുപൂജ , ഗുരു പുഷ്പാഞലി , പ്രസാദമൂട്ട് , 6.30ന് ദീപാരാധന , വൈകീട്ട് 8.30 ന് നൃത്തസന്ധ്യ . നാലിന് പതിവ് ചടങ്ങുകൾ 11 ന് പ്രതിഷ്ഠാ സമ്മേളനം ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അഡ്വ പി. ജീരാജ് മുഖ്യപ്രഭാഷണം നടത്തും. ബാബു നാരായണൻ തന്ത്രി, ലാലിറ്റ് എസ് . തകടിയേൽ ഡോ. പി അനിയൻ, ഷാജി ഷാസ് , സി എൻ മോഹനൻ, രാജപ്പൻ ഏന്തയാർ, കെ.എസ് രാജേഷ്, അനിൽ കെ.കുമാർ , സി വിജയൻ ചീങ്കല്ലേൽ, കെ.അനിൽകുമാർ, സി,വിജയൻ ചീങ്കല്ലേൽ പി എസ് പ്രകാശ് പാറശേരിൽ, ' വി.ഡി സുധാകരൻ, സുരേഷ് പുളിമാക്കൽ എന്നിവർ പ്രസംഗിക്കും. തുടർന്ന് മഹാപ്രസാദമൂട്ട് , 6.30 ന് താലപ്പൊലി ഘോഷയാത്ര.