sammelanam

വൈക്കം : തീരദേശ പരിപാലന നിയമം മത്സ്യത്തൊഴിലാളികളുടെ ഭാവി ജീവിതത്തെ ബാധിക്കാത്ത വിധം കൈകാര്യം ചെയ്യണമെന്ന് മത്സത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രവർത്തക സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.
പൗരത്വ നിയമത്തിനെതിരെ ഡി. സി. സി. പ്രസിഡന്റ് നയിക്കുന്ന പദയാത്ര വിജയിപ്പിക്കുവാനും തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. എം. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ. സി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. എൻ. കിഷോർകുമാർ, ടി. കെ. വാസുദേവൻ, അനീഷ് വരമ്പിനകം, എം. അശോകൻ, കെ. വി. പ്രകാശൻ, എ. കെ. ആർ. അശോകൻ, യു. എസ്. പ്രകാശ് എന്നിവർ പ്രസംഗിച്ചു.