വൈക്കം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ വൈക്കം ടൗൺ നോർത്ത് ഏരിയായുടെ വാർഷികവും കുടുംബസംഗമവും ടൗൺ പ്രസിഡന്റ് എ. വി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. അബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വിജയകുമാർ, സംസ്ഥാന കമ്മിറ്റിയംഗം ജി. മോഹൻകുമാർ, ടി. ആർ. മോഹനൻ, കെ. ജി. രാജലക്ഷ്മി, കെ.എ.റസാക്ക്, എ. ശിവൻകുട്ടി, ടി. ആർ. ചന്ദ്രശേഖരൻ നായർ, എം. വിജയകുമാർ, ലതിക, ടി. കെ. തങ്കപ്പൻ, കെ. പി. സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എം. അബു (പ്രസിഡന്റ്), പി. വിജയകുമാർ (സെക്രട്ടറി), ടി. ആർ. മോഹനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.