ചങ്ങനാശേരി: റബർ ടാപ്പിംഗിനിടെ കുഴഞ്ഞ് വീണ് മാടപ്പള്ളി മാമ്മൂട് സ്വദേശി മറ്റത്തിൽ വീട്ടിൽ രാജേന്ദ്രൻ (57) മരിച്ചു. പെരുമ്പനച്ചി കാരിവേലിൽ വിനോദിന്റെ പുരയിടത്തിലെ തോട്ടത്തിൽ ടാപ്പിംഗിനിടെയാണ് സംഭവം. രാജേന്ദ്രനെ കാണാഞ്ഞതിനെ തുടർന്ന് വിനോദ് തോട്ടത്തിൽ അന്വേഷിച്ചപ്പോഴാണ് മരച്ചുവട്ടിൽ വീണു കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തെങ്ങണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ഭാര്യ: ശാന്തമ്മ. മക്കൾ: ഡാർബിൻ, ഷീജാമോൾ. മരുമക്കൾ: സനില, സാജൻ. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. തൃക്കൊടിത്താനം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.സംസ്ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.