കുഴിമറ്റം: എസ്.എൻ.ഡി.പി യോഗം കുഴിമറ്റം ശാഖ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം അഞ്ച് മുതൽ ഒമ്പത് വരെ നടക്കും. അഞ്ചിന് രാവിലെ 5.30ന് ഗണപതിഹോമം, എട്ടിന് ശുദ്ധികലശ പൂജ, ഒമ്പതിന് അഭിഷേകം, വൈകിട്ട് 5.30ന് കൊടി, കൊടിക്കയർ ഘോഷയാത്ര. 6.30ന് സമർപ്പണം. 7.5നും 7.39നും മദ്ധ്യേ വിനോദ് തന്ത്രി, നിബു ശാന്തി എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ്. രാത്രി എട്ടിന് വിനോദ് തന്ത്രിയുടെ അനുഗ്രഹ പ്രഭാഷണം. 8.50ന് കൊടിയേറ്റ് സദ്യ. 9ന് കൃതിസമന്വയം. ആറിന് രാത്രി 7.5ന് നൃത്തസന്ധ്യ. ഒമ്പതിന് നാട്ടരങ്ങ്. ഏഴിന് രാത്രി ഏഴിന് മികവ് 2020 യോഗം നിയുക്ത ഡയറക്ടർ ബോർഡ് അംഗം സജീവ് പൂവത്ത് ഉദ്ഘാടനം ചെയ്യും. പദയാത്രാ സംഘത്തിന് രഥം നിർമിച്ച് നൽകിയ സലുമോൻ പി.വിയെ ആദരിക്കും. 7.15ന് കുട്ടികളുടെ കലാപരിപാടികൾ. 8.50ന് പ്രസാദമൂട്ട്, തുടർന്ന് കലാപരിപാടികൾ. എട്ടിന് രാത്രി പ്രതിഷ്ഠാദിന സമ്മേളനം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. പ്രസിഡന്റ് ഗിരീഷ് കോനാട്ട് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും. വിദ്യാഭ്യാസ ക്യാഷ് അവാർഡ് വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ ചൈതന്യ, പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ.സുനിൽ കുമാർ, എബിസൺ കെ.എബ്രഹാം, സുജാത ബിജു, പി.അജയകുമാർ, ഡോ.ബി.വിജയകുമാർ തുടങ്ങിയവർ സംസാരിക്കും. എൻ.ഡി.ശ്രീകുമാർ സ്വാഗതവും പി.മാധവൻ നന്ദിയും പറയും. രാത്രി 9.10ന് നാടകം. ഒമ്പതിന് വൈകിട്ട് ആറിന് ദേശതാലപ്പൊലി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 9.30 താലപ്പൊലി ഘോഷയാത്ര എതിരേൽപ്പ്, ദേശതാലപ്പൊലി സമർപ്പണം.