കുടയംപടി: പാണ്ഡവം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവവും ഓമനക്കുട്ടൻ പുള്ളിക്കണക്കിന്റെ നേതൃത്വത്തിൽ ശ്രീമദ് ഭാഗവത സപ്താഹവും ഇന്ന് ആരംഭിച്ച് എട്ടിന് സമാപിക്കും. തൈപ്പൂയനാളായ 8 ന് രാവിലെ 4.30 ന് നിർമ്മാല്യദർശനം,​ 7 ന് പാൽക്കാവടി അഭിഷേകം,​ 9 ന് നവകം,​ പഞ്ചഗവ്യം,​ കലശാഭിഷേകം,​10 ന് സുബ്രഹ്മണ്യ സഹസ്രനാമ സമൂഹാർച്ചന, ​ഉച്ചക്ക് 12.30 ന് മഹാപ്രസാദമൂട്ട്,​ 4.30 ന് സ്വർണ്ണക്കാവടി എഴുന്നള്ളത്ത്,​ 5.30 ന് കാവടിഘോഷയാത്ര തിരുവാറ്റ ശ്രീരാമ ഹനുമാൻ ക്ഷേത്രത്തിൽ നിന്നും അലങ്കരിച്ച രഥത്തിൽ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹവും വഹിച്ച് കുടയംപടി കവലവഴി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. 7 ന് ദീപാരാധന,​ ദീപക്കാഴ്ച,​ 7.15 ന് കാവടി അഭിഷേകം,​ 7 ന് കരോക്കെ ഗാനമേള,​ നൃത്തനൃത്യങ്ങൾ.