പാലാ: കയ്യൂർ കുളത്തിനാൽ കെ.ഒ. വർക്കി (81, റിട്ട. ഹെഡ് മാസ്റ്റർ, ഗവ.എൽ.പി.സ്‌കൂൾ, കയ്യൂർ) പാലാ വെള്ളാപ്പാട് കളരി വീട്ടിൽ നിര്യാതനായി. കേരള യുക്തിവാദി സംഘം കോട്ടയം ജില്ല മുൻ പ്രസിഡന്റാണ്. ഭാര്യ: കുട്ടിയമ്മ പയസ്മൗണ്ട് മറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: കരോളിൻ കെ. വർക്കി (അദ്ധ്യാപിക, കേരള യൂണവേഴ്‌സിറ്റി ബി.എഡ് സെന്റർ, കാര്യവട്ടം), വനോളിൻ കെ. വർക്കി. മരുമക്കൾ: കെ.എം.ഷാജഹാൻ (വി.എസ്.അച്യുതാനന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി), പ്രൊഫ. കെ.ഡി.സുധാകരൻ (റിട്ട. ബിഷപ്പ് മൂർ കോളേജ്, മാവേലിക്കര). കോട്ടയം മെഡിക്കൽ കോളേജിന് നേത്രദാനം നടത്തി. സംസ്‌കാരം ഇന്ന് 11 ന് പാലാ മുനിസിപ്പൽ ശ്മശാനത്തിൽ.