പാലാ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്‌സ് യൂണിയൻ കരൂർ യൂണിറ്റിന്റെ 28-ാമത് വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും പാലാ മിൽക്ബാർ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ഇ.കെ. രാമചന്ദ്രൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ. വിജയമോഹൻ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി പി.എൻ വിശ്വംഭരൻ ശ്രീവൽസം (പ്രസിഡന്റ് ),എ.കെ പങ്കജാക്ഷി, എ.കെ അമ്മിണി, ജോസഫ് കുഞ്ഞ് എബ്രഹാം (വൈസ് പ്രസിഡണ്ടുമാർ), എൻ. വിജയമോഹൻ ഐശ്വര്യ (സെക്രട്ടറി ),വി.എസ് സോമൻ, എം.എം മാത്യു, ജോയി മാത്യു, (ജോയിൻ സെക്രട്ടറിമാർ ), സണ്ണി അഗസ്റ്റിൻ ഒലിക്കൽ (ട്രഷറർ), കമ്മിറ്റി അംഗങ്ങളായി ടി.ജെ കുര്യൻ, എൻ വിജയരാജൻ, വി.ഡി സോമനാഥൻ,ഇ.ജി. മോഹൻദാസ്, ബേബി അഗസ്റ്റിൻ, വി.കെ രാജപ്പൻ, കുട്ടിയമ്മ കേശവൻ, പി.എസ് മധുസൂദനൻ നായർ, മാത്തുക്കുട്ടി തോമസ്, എം. ജി രാഘവൻ, കെ. ആർ രാജു, എം എൻ വിജയൻ എന്നിവരെ തിരഞ്ഞെടുത്തു. കെ.ജി വിശ്വനാഥൻ വരണാധികാരിയായിരുന്നു.