പാലാ: കേരളം പാൽ ഉത്പാദന രംഗത്ത് സ്വയം പര്യപ്തമായ സംസ്ഥാനമായി മാറുകയാണെന്നും പഞ്ചായത്തുകൾ മൃഗ സംരക്ഷണ മേഖലയിൽ കൂടുതൽ ഇടപെടലുകൾ നടത്തണമെന്നും മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. കടനാട്ടിൽ പണികഴിപ്പിച്ച മൃഗാശുപത്രിയുടെ പുതിയ മന്ദിരം
ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാണി സി കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ലാത്തോട്ടം, ജില്ലപഞ്ചായത്ത് അംഗം പെണ്ണമ്മ ജോസഫ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പൗളിറ്റ് തങ്കച്ചൻ, ഉഷ രാജു, ജിജിതമ്പി, പി.കെ. ഷാജകുമാർ, പി.ആർ. സാബു, മാത്തച്ചൻ ഉറുമ്പുകാട്ട്, ആർ. സജീവ് ഇള്ളംപ്രാക്കോടം, പി.ഡി. സജി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെയ്‌സൺ പുത്തൻകണ്ടം സ്വാഗതം പറഞ്ഞു. ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.എം. ദിലീപ് പദ്ധതി വിശദീകരണം നടത്തി.