അടിമാലി:സുഹൃത്തിനെത്തേടി എത്തിയ യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ചാലക്കുടിയിൽ നിന്നും ഇന്നലെ രാവിലെ എത്തിയ യുവതി സുഹൃത്തിന്റെ അടിമാലിയിലുള്ള വീട്ടിൽ എത്തി. സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇറക്കിവിട്ട യുവതി അടിമാലിയിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് വിഷം കഴിച്ചതിനു ശേഷം അടിമാലിയിൽ നിന്ന് ടൂറിസ്റ്റ് ടാക്‌സി വിളിച്ചു തരാൻ ലോഡ്ജ് ഉടമയോട് പറഞ്ഞതനുസരിച്ച് വിളിച്ച് കൊടുക്കുകയും ടാക്‌സിയിൽ പോകുന്ന വഴി ഡ്രൈവറോട് വിഷം കഴിച്ചു എന്ന വിവരം പറഞ്ഞതിനെ തുടർന്ന് ഡ്രൈവർ അടിമാലി താലൂക്ക് ആശുപതിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് യുവതിയുടെ വീട്ടുകാരെ വിവരം അറിയിച്ച് കോട്ടയം മെഡിക്കൽ കേളേജിലെയ്ക്ക് കൊണ്ടുപോയി