1950 കളുടെ തുടക്കത്തിൽ ഡൽഹിയിൽ നിന്നും ഇസ്ലാമാബാദിലേക്ക് ഒരു രഹസ്യസന്ദേശം പ്രക്ഷേപണം ചെയ്തിരുന്നു. ആ സന്ദേശം പ്രസന്നമല്ലാത്തതും, മനോവേദന നിറഞ്ഞതുമായിരുന്നു. ഇങ്ങനെയായിരുന്നു ആ സന്ദേശം: ബംഗാളിൽ ഹിന്ദുക്കൾക്കു നേരെയുള്ള അക്രമങ്ങളെത്തുടർന്നുള്ള സ്ഥിതിഗതികളെക്കുറിച്ച് ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഗവൺമെന്റുകൾ അടിയന്തരമായി ചില പ്രഖ്യാപനങ്ങൾ നടത്തേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. നമ്മുടെ ഭാവിനയങ്ങൾ എന്തായാലും, ഇപ്പോഴത്തെ നയം വ്യക്തമായി തന്നെ പ്രഖ്യാപിക്കണം. ന്യൂനപക്ഷങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകണമെന്നും സ്വന്തം ഭവനങ്ങളിൽ നിന്ന് ആട്ടിപ്പായിക്കപ്പെട്ടവരെയും അല്ലെങ്കിൽ അടുത്തിടെ പലായനം ചെയ്തവരെയും അവരുടെ പഴയ സ്ഥലങ്ങളിൽ പുനരധിവസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഇരു ഗവൺമെന്റുകളും പരസ്യമായി പ്രഖ്യാപിക്കണമെന്നാണ് എന്റെ നിർദ്ദേശം മറുഭാഗത്തിന്റെ ആത്മാർത്ഥതയെക്കുറിച്ച് സന്ദേശം അയച്ച വ്യക്തി സംശയാലുവായിരുന്നു. അതുകൊണ്ട് അദ്ദേഹം ചില ശിക്ഷാനടപടികളും നിർദ്ദേശിച്ചുകൊണ്ട് പറഞ്ഞു: കുറ്റക്കാരെ ശിക്ഷിക്കുന്നതിനും കൊള്ളയടിക്കപ്പെട്ട സ്വത്തുക്കൾ തിരിച്ചുപിടിക്കുന്നതിനും അവർ (ഗവൺമെന്റ്) തുടർന്നും എല്ലാ നടപടികളും സ്വീകരിക്കും. അത്തരത്തിലുള്ള കൊള്ളമുതലുകൾ കൈവശം വച്ചിരിക്കുന്നവർ ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് തിരിച്ചേൽപ്പിക്കണം, അല്ലെങ്കിൽ ശിക്ഷയ്ക്ക് വിധേയരാകും.''
പാകിസ്ഥാന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലി ഖാന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അയച്ച സന്ദേശമായിരുന്നു അത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൽ തുടങ്ങി നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി വരെയുള്ള അദ്ദേഹത്തിന്റെ പിൻഗാമികൾ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും അവരുടെ അഭിവൃദ്ധി ഉറപ്പാക്കുന്നതിനുമുള്ള തങ്ങളുടെ ഉത്തരവാദിത്വത്തെ മാനിച്ചപ്പോൾ തീർച്ചയായും പാക്കിസ്ഥാൻ വാഗ്ദാനങ്ങൾ ലംഘിക്കുകയായിരുന്നു.
പാകിസ്ഥാനിലെ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നിവരൊക്കെത്തന്നെ അവിടുത്തെ മതമൗലിക വിഭാഗങ്ങളിൽ നിന്ന് വലിയതോതിൽ ആക്രമണങ്ങളും നിർബന്ധിത മതപരിവർത്തനവും ബലാത്സംഗവും കൊള്ളയുമൊക്കെ നേരിട്ടിരുന്നു. ഒരു ക്രിസ്ത്യാനിയായ ആസിയാ ബീവിയുടെ കുപ്രസിദ്ധമായ മതനിന്ദാ കേസ് എല്ലാവർക്കും അറിവുള്ളതുമാണ്.
പാകിസ്ഥാനിലെ ഭൂരിപക്ഷ സമുദായം ഉപയോഗിക്കുന്ന അതേ പാത്രത്തിൽ ആസിയാ ബീവി അൽപ്പം വെള്ളം കുടിച്ചതിന് അക്രമാസക്തരായ പാകിസ്ഥാനിലെ ജനക്കൂട്ടം അവരെ മൃഗീയമായി മർദ്ദിച്ചു. തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഈ സമുദായങ്ങളുടെ അഭ്യർത്ഥനകളെ പാകിസ്ഥാൻ ഗവൺമെന്റ് ഉപായത്തിലോ അല്ലെങ്കിൽ ബോധപൂർവമോ അവഗണിച്ചു.
ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും കൊള്ളയും കൊലയും, ബലാത്സംഗവും നേരിടേണ്ടി വന്നതും ഇതേ സമുദായങ്ങൾക്ക് തന്നെയായിരുന്നു. ബംഗ്ലാദേശിലെയും അഫ്ഗാനിസ്ഥാനിലെയും ഗവൺമെന്റുകൾ നിശബ്ദരായിരുന്നുവെന്നല്ല ഇതിന്റെ അർത്ഥം. എന്നാൽ ഈ രാജ്യങ്ങളിൽ ന്യൂനപക്ഷവിഭാഗങ്ങൾക്ക് വേണ്ടത്ര സുരക്ഷ നൽകാൻകഴിയാത്തവിധം മതമൗലിക വിഭാഗങ്ങൾ സമൂഹത്തിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ഒരവസരത്തിൽ അഫ്ഗാനിസ്ഥാനിൽ അഭിവൃദ്ധി പ്രാപിച്ചിരുന്ന, 50,000 ത്തിൽ അധികമുണ്ടായിരുന്ന സിഖ്, ബുദ്ധമത, പാഴ്സി, ഹിന്ദു സമുദായങ്ങൾ ഇന്ന് അത് 1000 ത്തിൽ താഴെയായി. സ്വാതന്ത്ര്യലബ്ധി മുതൽ ഈ സമുദായങ്ങളിൽപ്പെട്ട പതിനായിരക്കണക്കിനാളുകൾ ഇന്ത്യയിൽ താമസിച്ചുവരുന്നു. ഇന്ത്യയെ മാത്രമാണ് ഇന്ന് തങ്ങളുടെ വീടെന്ന് അവർ വിളിക്കുന്നതും. മറ്റെവിടെയാണ് അവർക്ക് പോകാൻ കഴിയുക? ഇതുവരെ ഈ രാജ്യവും ഇവിടത്തെ ഗവൺമെന്റുകളും പൗരത്വം നൽകാതെ ഈ അഭയാർത്ഥികളോട് നീതികേടാണ് കാട്ടികൊണ്ടിരുന്നത്.
അശോക് ഗെലോട്ട്, തരുൺ ഗൊഗോയ് തുടങ്ങി കോൺഗ്രസ് പാർട്ടിയിലെ നിരവധി നേതാക്കൾ ഇവർക്ക് പൗരത്വം നൽകുന്നതിനായി അഭ്യർത്ഥിച്ചിരുന്നു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പോലും ഇവരെ ഇന്ത്യൻ പൗരന്മാരായി സ്വീകരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.
ഇന്ന് നരേന്ദ്ര മോദി ഗവൺമെന്റ് അവർക്ക് പൗരത്വം നൽകുമ്പോൾ അരാജകകൂട്ട'ങ്ങൾ വീണ്ടും തങ്ങളുടെ തൊഴിലിലേക്ക് മടങ്ങിയെത്തുകയാണ്. രാജ്യത്തെ ആളിക്കത്തിക്കാൻ എങ്ങനെയൊക്കെയാണ് വ്യാജവാർത്തകൾ നിർമ്മിച്ചതെന്ന് വ്യക്തമായ ഒരു കാലഘട്ടവും കൂടിയാണിത്. ആദ്യം ഇന്ത്യൻ മുസ്ലിങ്ങളുടെ പൗരത്വം എടുത്തുകളുമെന്ന രീതിയിൽ അവർ പൗരത്വ (ഭേദഗതി) നിയമത്തെക്കുറിച്ച് നുണകൾ പ്രചരിപ്പിച്ചു. ഇത്രയും നിർലജ്ജാകരമായ ഒരു നുണ കോൺഗ്രസ് പാർട്ടിയുടെ കൂടാരത്തിൽ നിന്നുണ്ടായത് മഹാത്മാ ഗാന്ധിയെയും പണ്ഡിറ്റ് നെഹ്റുവിനെയും അപമാനിക്കുന്നതാണ്.
എന്നാൽ ഈ രാജ്യത്തെ സമർത്ഥരായ പൗരന്മാർ അതിനെ അവഗണിച്ചപ്പോൾ പൊടുന്നനെ അവർ അതിനെ ദേശീയ പൗരത്വ രജിസ്റ്ററുമായി (എൻ.ആർ.സി) ബന്ധപ്പെടുത്തി കുഴപ്പങ്ങൾ സൃഷ്ടിച്ചു. അഖിലേന്ത്യാ തലത്തിലുള്ളപൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് ഗവൺമെന്റിന്റെ ഒരു യോഗം പോലും നടന്നിട്ടില്ല. ചർച്ചചെയ്തുകൊണ്ടിരിക്കുന്ന അസം എൻ.ആർ.സി തന്നെ രാജീവ് ഗാന്ധി ഗവൺമെന്റ് തീരുമാനിച്ചതും സുപ്രീംകോടതിയുടെ മേൽനോട്ടത്തോടെ നടപ്പാക്കിയതുമാണ്.
ഇന്ത്യ അഞ്ച് ട്രില്ല്യൺ യു.എസ്. ഡോളർ സമ്പദ്ഘടനയിലേക്ക് മാറുന്നതിനുള്ള തയാറെടുപ്പ് നടത്തുമ്പോൾ, പുരോഗതിയുടെ ചക്രങ്ങളെ തടഞ്ഞുകൊണ്ട് നമ്മെ അരാജത്വത്തിലേക്ക് ആഴ്ത്താനും തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. രാംലീലാ മൈതാനത്ത് ഡിസംബർ 22ന് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് ശേഷം. ഇന്ത്യ ആകാശത്തേക്ക് എത്തപ്പെടുന്നതിനുള്ള ഒരുക്കത്തിലും ദൃഢനിശ്ചയത്തിലുമാണ്.